കോലഞ്ചേരി:തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന
ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ചതായും വെന്റിലേറ്റര്‍ മാറ്റുന്ന കാര്യം കുട്ടിയുടെ ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വിദഗ്ദ്ധസംഘമെത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ശേഷമേ വെന്റിലേറ്റര്‍ മാറ്റുന്ന കാര്യം തീരുമാനിക്കുകയുള്ളെന്നും ആശുപത്രി അധികുതര്‍ പറയുന്നു.
ഇന്നലെത്തന്നെ കുട്ടി മരുന്നുകളോടൊന്നും പ്രതികരിച്ചിരുന്നില്ല. മര്‍ദനത്തില്‍ തലയ്ക്ക് മാരകമായ ക്ഷതമേറ്റിരുന്നു.അതേസമയം കുട്ടിയെ മര്‍ദിച്ച അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇയാളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് .