തൊടുപുഴ:അമ്മയുടെ സൃഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് 7 വയസ്സുകാരന് മരിച്ചിട്ട് അധികദിവസമാവുംമുന്പേ തൊടുപുഴയില്‍ സമാനസംഭവം വീണ്ടും.14കാരന് അമ്മയുടെ സൃഹൃത്തിന്റെ ക്രൂരമര്‍ദനം.കുട്ടിയെ തല്ലിച്ചതച്ച അമ്മയുടെ സുഹൃത്തും ബന്ധുവുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയതിനാണ് കുട്ടിയെ ജയേഷ് മര്‍ദ്ദിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയ വയറിന്റെ ഭാഗത്തും പുറത്തും ഇടിക്കുകയും, ഫ്രിഡ്ജിനിടയില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.കുട്ടി തന്നെയാണ് ബന്ധുവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.