കസാഖിസ്ഥാന്‍:തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് ഇന്ത്യക്കാര്‍ കുടുങ്ങി.നൂറ്റിയമ്പത് ഇന്ത്യക്കാരാണ് ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയത്.ഇതില്‍ മലയാളികളുമുണ്ട്.തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പ്രാദേശികരായ തൊഴിലാളികള്‍ വിദേശീയരെ ആക്രമിക്കുകയായിരുന്നു.തൊഴിലാളികളെ അടിക്കുന്നതും തറയിലിട്ട് ചവിട്ടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ഇന്നലെ രാവിലെ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.എന്നാല്‍ ആരുടേയും പരുക്ക് ഗുരുതരമല്ല.സഹായം തേടി തൊഴിലാളികള്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചു.
അതേസമയം കസാക്കിസ്ഥാനില്‍ കുടുങ്ങിയ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.കസാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഗുരുതരമായ അവസ്ഥയല്ല അവിടെ ഉള്ളത് എന്നാണ് മനസിലാക്കിയതെന്നും വി മുരളീധരന്‍ അറിയിച്ചു.
