കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആലപ്പുഴ കളക്ടര്‍ ടി. വി. അനുപമയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. കായല്‍ ഭൂമി മണ്ണിട്ട് നികത്തിയെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായെന്നുമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായിട്ടുണ്ടെന്നും അതുകൊണ്ട് പരിശോധനകള്‍ അപൂര്‍ണ്ണമായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെം 64 പേരുടെ 5 സെന്റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങികൂട്ടിയെന്നും ഇതില്‍ 11 ഇടപാടുകളുടെ ഭൂമി രേഖകള്‍ പരിശോധിച്ചെന്നും ഇനി 53 എണ്ണം പരിശോധിക്കാനുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വേസംഘത്തെ നിയോഗിച്ചുവെന്നും ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയല്ലെന്നും 2011ല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ അന്നത്തെ അന്വഷണത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകള്‍ കാണാനില്ലെന്നും കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.