തിരുവനന്തപുരം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി ഐ ദേശീയ നേതൃത്വം.

തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്നും തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നും സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും എല്‍ ഡി എഫ് സര്‍ക്കാരില്‍ അഴിമതിക്ക് ഇടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിയും സി പി ഐ സംസ്ഥാന നേതൃത്വവും തുറന്ന പോരിലേക്ക് കടന്ന സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി ഐ ജനറല്‍ സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.