കോട്ടയം: കായല്‍ കയ്യേറി റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിറക്കിയത്.
തോമസ് ചാണ്ടി നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന ആരോപണത്തിലാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ കോടതിയില്‍ വിജിലന് പ്രോസീക്യൂട്ടര്‍ ഈ ആരോപണം കോടതിയുടെ പരിഗണിനയിലാണെന്ന് വാദിച്ചെങ്കിലും അത് തള്ളിയാണ് കോടതിയുടെ നിലപാട്. പ്രദേശിക നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണ് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് പണിതതെന്ന ഹര്ജിക്കാരന് അഡ്വ. സുഭാഷിന്റെ പ്രധാന പരാതിയിന്മേലാണ് കോടതി ഉത്തരവ്. ഇത് മൂലം ഗവണ്മെന്റിന് 23 ലക്ഷം നഷ്ടം വന്നുവെന്നാണ് കേസ്