കൊച്ചി: കായല്‍കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപിയുടെ നീക്കം. രാജിക്കാര്യം ചൊവ്വാഴ്ച്ച ചേരുന്ന എന്‍സിപി സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. മന്ത്രിയുടെ കമ്പനിക്കെതിരായാണ് ആരോപണമുണ്ടായത്. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
ഞായറാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ എന്‍സിപി ഒഴികെയുള്ള ഘടകകക്ഷികളെല്ലാം തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മുന്നണിയുടെ തീരുമാനം അതാണെങ്കില്‍ അനുസരിക്കാന്‍ തയാറാണെന്നും എന്നാല്‍, ദേശീയ നേതൃത്വവുമായി സംസാരിക്കാന്‍ സമയം ആവശ്യമാണെന്നും എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടത്.