കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി ക്രമക്കേട് നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തോമസ് ചാണ്ടിയെ അയോഗ്യനാക്കേണ്ട സാഹചര്യമെന്ന് ഹൈക്കോടതി. ചാണ്ടിയുടെ ഹര്‍ജി കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവെന്നും ഹൈക്കോടതി പറഞ്ഞു. തോമസ് ചാണ്ടി മന്ത്രി സഭയെ വിശ്വാസത്തിലെടുത്തില്ല. മന്ത്രി ഉന്നയിക്കുന്നത് ഭരണഘടനയ്ക്ക് എതിരായ വാദങ്ങളെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കോടതിയെ കൂട്ടുപിടിച്ച് മന്ത്രി സ്ഥാനത്ത് തുടരാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി മന്ത്രിയേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചത്. തോമസ് ചാണ്ടി കായല്‍ഭൂമി കൈയ്യേറിയെന്ന ആരോപണം ഉന്നയിക്കപ്പെട്ട ഘട്ടത്തില്‍ത്തന്നെ അന്വേഷണം നടത്തി നടപടികള്‍ കൈക്കാള്ളണമായിരുന്നു, അല്ലാതെ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയല്ല ചെയ്യേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

ഹഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് തോമസ് ചാണ്ടിയോട് കോടതി ചോദിച്ചു. ഉച്ചയ്ക്ക് 1.45ന് തീരുമാനം അറിയിക്കാമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, മന്ത്രിയുടെ പരാതി കോടതി ജില്ലാ കളക്ടറെ അറിയിക്കും.