കൊച്ചി: കായല്‍ ഭൂമി കൈയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമമെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലെന്നും സാധാരണക്കാരനെപ്പോലെ നിയമ നടപടി നേരിടണമെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തത് മന്ത്രിയില്‍ വിശ്വാസമില്ലാത്തതിനാലാണ്. മന്ത്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. ദന്തഗോപുരത്തില്‍ നിന്ന മന്ത്രി ഇറങ്ങിവരണം. മന്ത്രി സ്ഥാനത്തിരുന്ന് എങ്ങനെ ഹര്‍ജി നല്‍കുമെന്നും കോടതി ചോദിച്ചു.

രാവിലെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനും മന്ത്രിക്കുമെതിരേ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി മുന്നോട്ട് വെച്ചത്. ഉച്ചയ്ക്ക് ഹര്‍ജി പിന്‍വലിക്കില്ലെന്ന തോമസ് ചാണ്ടിയുടെ തീരുമാനത്തെത്തുടര്‍ന്നാണ് കോടതി രാജി വെക്കുന്നതാണ് ഉത്തമമെന്ന് പറഞ്ഞത്.