തിരുവനന്തപുരം: ഭൂമികയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി. ഈ മാസം അവസാനം മുതല്‍ അവധിയെടുക്കാനാണ് നീക്കം.
അവധിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി സംസാരിച്ചതായാണ് സൂചന. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
എന്നാല്‍ തോമസ് ചാണ്ടിക്കെതിരായ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ വ്യാഴാഴ്ച റവന്യു മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനിടെയാണ് മന്ത്രി അവധിയില്‍ പ്രവേശിക്കുന്നത്.