തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് എന്‍സിപി യോഗം നടക്കുന്നുണ്ടെന്നും എന്‍സിപിയുടെ തീരുമാനവും അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയസാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തോമസ് ചാണ്ടി വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകുന്നത്.
ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയ കാര്യം അറിഞ്ഞെന്നും വിധിയുടെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാ വിഷയങ്ങളും പരിഗണിച്ചുകൊണ്ട് നിലപാട് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.