കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ക്കഴിയുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം. മന്ത്രി ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമോ എന്ന് കോടതി ആരാഞ്ഞു. സാധാരക്കാരന് ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ ഇതേ നിലപാടാണോ സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു.
തോമസ് ചാണ്ടി റിസോര്‍ട്ട് നിര്‍മാണത്തിനായി കായല്‍ കൈയേറിയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പുതിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തൃശൂരിലെ സിപിഐ നേതാവായ ടിഎന്‍ മുകുന്ദനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി പരിഗണിക്കുന്നതിനിടെ വാക്കാലുള്ള പരമാര്‍ശങ്ങളായിരുന്നു കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രി ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമോ? സാധാരണക്കാരന് ഭൂമി കൈയേറിയാല്‍ എന്താകും സര്‍ക്കാര്‍ നിലപാട്? ഇതേ നിലപാടാകുമോ സ്വീകരിക്കുക? പാവപ്പെട്ടവന് ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? കോടതി ചോദിച്ചു.
കോടതിക്ക് മന്ത്രിയെന്നോ സാധരണക്കാരനെന്നോ വ്യത്യാസമില്ല. എല്ലാവര്ക്കും തുല്യനീതി എന്നതാണ് കോതിയുടെ നിലപാട്. ബെഞ്ച് അഭിപ്രായപ്പെട്ടു. കൈയേറ്റ കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കൈയേറ്റ കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസുമാരയ ദേവന് രാമചന്ദ്രന്, പിഎം രവീന്ദ്രന് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമര്‍ശനം.
കൈയേറ്റ കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസുമാരയ ദേവന് രാമചന്ദ്രന്, പിഎം രവീന്ദ്രന് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമര്‍ശനം. സര്ക്കാരന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനോടായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. കേസില്‍ അന്വേഷണം തുടങ്ങിയോ എന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം നടക്കുകയാണെന്നും കളക്ടര്‍ ഭാഗികമായ അന്വേഷണം മാത്രമാണ് നടത്തിയതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.
കായല്‍ കൈയേറിയ വിഷയത്തില്‍ മന്ത്രി കുറ്റക്കാരനെന്ന് വ്യക്തമാക്കി ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഈ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിന്മേല് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍.