കൊച്ചി: അമ്മയില്‍ നിന്നു ദീലീപിനെ പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്.
താര സംഘടനയില്‍ നിന്നും ദീലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണെന്ന് ആരോപണമുണ്ടായിരുന്നു. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു.
ഇപ്പോള്‍ തീരുമാനം തെറ്റിയെന്ന് സംശയിക്കുന്നതായും ദിലീപിനെ പുറത്താക്കിയത് പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമന്‍ ഇന്‍ കലക്ടീവ് സംഘടനയുടെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ചുരുക്കം ചില പേരുകളിലേക്ക് സംഘടന ഒതുങ്ങരുതെന്നും ഷാജോണ്‍ അഭിപ്രായപ്പെട്ടു.