ദില്ലി:രാജ്യതലസ്ഥാനം വായു മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുന്നു.
കടുത്ത വായു മലനീകരണം നിലനില്ക്കുമ്പോള് ദീപാവലി ആഘോഷങ്ങളും നടന്നതിനാല്‍ അതിനുശേഷം കൃത്രിമ മഴ പെയ്യിക്കാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരുങ്ങുന്നത്.മഴ പെയ്യിച്ച് അന്തരീക്ഷത്തിലെ മാലിന്യത്തിലെ അളവ് കുറയ്ക്കാം എന്നാണ് കണക്ക് കൂട്ടല്‍.
രാജ്യത്ത് ഏറ്റവും മലിനീകരണം കൂടിയ നഗരമായ ദില്ലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വായുമലിനീകരണനിരക്കാണ് രേഖപ്പെടുത്തിയത്.ദീപാവലി ആഘോഷങ്ങള്‍ കഴിയുന്നതോടെ വായു മലിനീകരണത്തിന്റെ തോത് വീണ്ടും ഉയരും.ഈ സാഹചര്യത്തിലാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള തീരുമാനം.
സില്‍വര്‍ അയോഡൈഡ്,ഡ്രൈ ഐസ്,ഉപ്പ്, തുടങ്ങിയവ മേഘങ്ങള്‍ക്ക് മുകളില്‍ വിതറി അവയുടെ ഭാരം കൂട്ടി മഴ പെയ്യിക്കുന്നതാണ് രീതി.ക്ലൗഡ് സീഡിംഗുമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് കാണ്‍പൂര്‍ ഐഐടി, ഇന്ത്യന്‍ കാലാവസ്ഥ പഠനവിഭാഗം എന്നിവരുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മലിനീകരണ ബോര്‍ഡ് വ്യക്തമാക്കി.
ദീപാവലിക്ക് ശേഷം രണ്ട് ദിവസം സംസ്ഥാനത്തേക്ക് ഭാരവാഹനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലവില്‍ വന്നു.എന്‍സിആര്‍,നോയിഡ,ഫരീദാബാദ്,ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.