ദില്ലി :അതിരൂക്ഷമായ വായു മലിനീകരണം കാരണം ഡൽഹിയിൽ  ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.ഇന്ന് മുതൽ സ്‌കൂളുകൾക്ക് അവധിയാണ് .വായുമലിനീകരണത്തെ പ്രതിരോധിക്കാൻ സർക്കാർ ഓഫീസുകളുടെ സമയക്രമം മാറിയിരിക്കയാണ് ഡൽഹി സർക്കാർ .എന്തുമാത്രം രൂക്ഷമാണ് മലിനീകരണത്തോത് എന്ന് ഈ നടപടി വെളിവാക്കുന്നു .ഇരുപത്തിയൊന്ന്  സർക്കാർ കാര്യാലയങ്ങൾ ഇനി മുതൽ രാവിലെ 10 : 30 മുതൽ 7 മണിവരെയും ബാക്കിയുള്ളവ 9 :30 മുതൽ  വൈകിട്ട് 6 വരെയും ആയിരിക്കും പ്രവർത്തിക്കുക .അതിരൂക്ഷമാണ് ഡൽഹിയിലെ വായു മലിനീകരണ തോത് .നേരത്തെ വാഹന നമ്പറിന്റെ അവസാസന അക്കം ഒറ്റ അക്കം വരുന്ന വാഹനങ്ങൾ മാത്രം നിരത്തിൽ ഓടിക്കാൻ അനുവദിക്കുന്ന നിയമം ഡൽഹിയിൽ  കൊണ്ട് വന്നിരുന്നു.തുടർന്ന് വരുന്ന ദിവസം ഇരട്ട അക്കം അവസാനമായി വരുന്ന വാഹനങ്ങൾ നിരത്തിലിറക്കാം.വായുമലിനീകരണം കുറയ്ക്കാൻ നിരവധി നടപടികളാണ് ഡൽഹി സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും സ്വീകരിച്ചിരിക്കുന്നത് എന്നാൽ ഒന്നും ഫലം കാണുന്ന ലക്ഷണമില്ല .