ദുബായ്: ദുബായില്‍ അടുത്ത വര്‍ഷത്തേക്കുള്ള വാടക സൂചിക ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ടമെന്റ് പ്രഖ്യാപിച്ചു. പുതിയ വാടക സൂചികയുടെ വരവോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താമസക്കെട്ടിടങ്ങളുടെ വാടക കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിലവിലുള്ള വാടകയേക്കാള്‍ മൂന്നു മുതല്‍ പത്തു ശതമാനം വരെ അടുത്തവര്‍ഷം കുറവുണ്ടാകും. ദുബായിലെ വാണിജ്യതാമസ കെട്ടിടങ്ങള്‍ വാടക കൂട്ടുന്നത് വാടക സൂചികയുടെ അടിസ്ഥാനത്തിലാണ്. ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ചാണ് വാടകനിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

സൂചികയില്‍ കാണിക്കുന്ന വാടകയേക്കാള്‍ കുറവാണ് നിലവിലുള്ള വാടകയെങ്കില്‍ സൂചിക പ്രകാരം കൂടി നിശ്ചയിക്കാനും കെട്ടിട ഉടമയ്ക്ക് കഴിയും.