ദുബായ്: സ്റ്റേജ് ഷോയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ
ഇന്ത്യന്‍ സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മഞ്ജുനാഥ് നായിഡു (36) കുഴഞ്ഞുവീണു മരിച്ചു. പരിപാടിയുടെ ഭാഗമായി തമാശ കാണിക്കുകയാണെന്നാണ് കാണികള്‍ ആദ്യം കരുതിയത്.പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
”സ്റ്റേജിലെത്തിയ മഞ്ജുനാഥ് തന്റെ കുടുംബത്തെയും പിതാവിനെയും കുറിച്ചു സംസാരിച്ചു. പിന്നാലെ താന്‍ അനുഭവിക്കുന്ന ഉല്‍കണ്ഠയെ കുറിച്ച് പറയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു’, സുഹൃത്തും സഹകലാകാരനുമായ മിഖ്ദാദ് ദോഹദ്വാല പറയുന്നു.
ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് അബുദാബിയിലാണ് ജനിച്ചത്. മഞ്ജുനാഥിന്റെ മാതാപിതാക്കള്‍ മരിച്ചു. ഒരു സഹോദരനുണ്ട്.
