കൊച്ചി:പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് അനുസരിച്ച് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
സാലറി ചലഞ്ചുമായി സഹകരിക്കണമെന്നു മാത്രമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു.
കോടതിയുടെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്ന് നിര്‍ബന്ധിത പണപ്പിരിവിനായുള്ള ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.