തിരുവനന്തപുരം:ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവുള്‍പ്പെടെ ഉന്നയിക്കുകയും സര്‍ക്കാരും സൈന്യവും അതിന് കൃത്യമായ വിശദ്കരണം നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ സന്ദേശത്തിന്റെ ഉറവിടം തേടുകയാണ് പോലീസ്.സൈനികവേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ പ്രത്യക്ഷപ്പെട്ട യുവാവ് പട്ടാളക്കാരനല്ലെന്നാണ് പ്രാഥമിക നിഗമനം.ഇയാള്‍ പട്ടാളക്കാരനല്ലെന്ന് കരസേനാ വക്താവി(എ.ഡി.ജി.പി.ഐ.)ന്റെ ട്വിറ്റര്‍ സന്ദേശം വന്നതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാട്സ് ആപ് ഗ്രൂപ്പുകളിലേക്കാണ് ഇയാളുടെ വീഡിയോ പ്രചരിച്ചിരിക്കുന്നത്.രക്ഷാദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണമെന്നും അതിന് തയ്യാറാകാത്തത്
സൈന്യം ഭരണം പിടിച്ചെടുക്കുമെന്ന ഭയം കൊണ്ടാണെന്നും ഇയാള്‍ പറയുന്നുണ്ട്.ഈ സര്‍ക്കാരില്‍ വിവരമുള്ള ആരെങ്കിലുണ്ടോ എന്നും ഇയാള്‍ പരിഹസിക്കുന്നുണ്ട്.
എന്തായാലും സൈനികനാണെങ്കിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടാകും.