ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം ആവശ്യമാണോയെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്തുണയുമായി എം പി ശശി തരൂരും നടന്‍ കമല്‍ഹാസനും.

ദേശസ്‌നേഹം ഹൃദയത്തില്‍നിന്നു വരേണ്ടതാണ് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഡി എന്‍ എ യാണ് ശസി തൂരിന്റെ അഭിപ്രായം റിപ്പോര്‍ട്ട് ചെയ്യത്.

കമല്‍ഹാസന്‍ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. എല്ലാ അര്‍ധരാത്രിയും സിംഗപ്പൂരില്‍ ദേശീയഗാനം കേള്‍പ്പിക്കാറുണ്ട്. അതുപോലെ ഇവിടെ ദൂരദര്‍ശനിലും ചെയ്‌തോളൂ. അവിടെയും ഇവിടെയും വെച്ച് എന്റെ ദേശഭക്തി പരീക്ഷിക്കുകയോ തെളിയിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത് – കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയഗാനത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെങ്കില്‍ അത് കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജനങ്ങള്‍ക്കു മേല്‍ ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ലെന്നുമുള്ള കോടതി നിരീക്ഷണ വന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രതികരണങ്ങള്‍ പുറത്തു വന്നത്.