ദില്ലി:ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധവുമായി നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരം നടത്തും.സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും.
പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയക ളെയും മാത്രം ഒഴിവാക്കിയിട്ടുണ്ട്.
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ പാര്‍ലമെന്റില്‍ ഇന്നലെ ലോക്സഭയില്‍ പാസ്സാക്കിയിരുന്നു.ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന് ബില്ലില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്റെ മാനദണ്ഡം, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും.ഇതേ പരീക്ഷയുടെ മാര്‍ക്കാവും എംഡി കോഴ്സിലേക്കുള്ള പ്രവേശനത്തിനും ആധാരം.ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം.പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കുമെന്നതും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു.ഇത് ആരോഗ്യമേഖലയ്ക്കു തന്നെ വന്‍ തിരിച്ചടിയാവുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.