തിരുവനന്തപുരം: ദേശീയ വനിതാ കമ്മിഷന് അദ്ധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ എം.സി.ജോസഫൈന് രംഗത്ത്.
മതംമാറി വിവാഹം കഴിച്ച അഖില എന്ന ഹാദിയയെ സന്ദര്‍ശിച്ച ശേഷം ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്ന രേഖാശര്‍മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് എം.സി.ജോസഫൈന് രംഗത്ത് വന്നിരിക്കുന്നത്. ഹാദിയ സുരക്ഷിത ആയിരിക്കാം, എന്നാല്‍ സന്തോഷവതിയില്ലെന്നും ജോസഫൈന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹാദിയയ്ക്ക് സന്തോഷം നല്‍കേണ്ടത് കുടുംബമാണെന്നും ഹാദിയയെ സന്ദര്‍ശിക്കാന്‍ ദേശീയ വനിത കമ്മിഷനെ അനുവദിച്ച പിതാവ് അശോകന് എന്നാല്‍, സംസ്ഥാന വനിതാ കമ്മിഷന് സന്ദര്‍ശനാനുമതി നിഷേധിച്ചത് എന്ത് കൊണ്ടെന്ന് എം.സി.ജോസഫൈന് ചോദിച്ചു.
രേഖാ ശര്‍മ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാപ്രശ്നമാണ് സംസ്ഥാന കമ്മിഷന് സന്ദര്‍ശിച്ചാല്‍ ഉണ്ടാവുകയെന്നും ഹാദിയയുടെ പിതാവിന് ഇഷ്ടമുള്ളവരെ മാത്രമാണോ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു