കൊച്ചി:സിനിമാ ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ് നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) മരിച്ചു.സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കുഴഞ്ഞ് വീണത്.തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരം അന്ത്യം സംഭവിക്കുകയായിരുന്നു.
നൂറോളം ചിത്രങ്ങളില്‍ കുഞ്ഞുമുഹമ്മദ് അഭിനയിച്ചിട്ടുണ്ട്.സത്യനും ശാരദയും നായികാ-നായകന്മാരായി അഭിനയിച്ച ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയി ആയി സിനിമാരംഗത്തെത്തിയ കുഞ്ഞുമുഹമ്മദ് കമലിന്റെ ‘പ്രാദേശിക വാര്‍ത്തകള്‍’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.തുടര്‍ന്ന് കമലിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലെയും സാന്നിധ്യമായിരുന്നു.മലയാളത്തിലെ യുവസംവിധായകരായ അക്കു അക്ബര്‍,ആഷിക് അബു, ജനൂസ് മുഹമ്മദ് എന്നിവരുടെയടക്കം നൂറോളം സിനിമകളില്‍ കുഞ്ഞുമുഹമ്മദ് വേഷമിട്ടു.