പുതിയറ:കോഴിക്കോട്ട് നടന് ദിലീപിന്റേയും നാദിര്‍ഷയുടേയും ഉടമസ്ഥതയിലുള്ള ‘ദേ പുട്ട് ‘ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ പിടിച്ചെടുത്തത്. ഈ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്.എസ്.ഗോപകുമാര്‍ അറിയിച്ചു.പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ഗോപാലന്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ദിലീപ് കുമാര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഷമീര്‍ എന്നിവര്‍ പങ്കെടുത്തു