ബംഗളൂരു:കര്‍ണ്ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ പ്രകാശ്‌രാജ് പത്രിക സമര്‍പ്പിച്ചു.സ്വതന്ത്രനായാണ് മല്‍സരം.ആം ആദ്മി പാര്‍ട്ടിയുടേയും സാഹിത്യസാംസ്‌കാരിക രംഗത്തുള്ളവരുടേയും പിന്‍തുണയുണ്ടെന്ന് പ്രകാശ്‌ രാജ് പറയുന്നു.സംഘപരിവാരിന്റെ വിമര്‍ശകനായ പ്രകാശ്‌രാജ് പ്രധാനമായും വര്‍ഗീയതയ്‌ക്കെതിരായുള്ള പ്രചരണമാവും നടത്തുക.
ബിജെപിക്കെതിരായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രകാശ്‌രാജ് കോണ്‍ഗ്രസിന്റെ പിന്‍തുണതേടിയെങ്കിലും പാര്‍ട്ടിയില്‍ ചേരാനാണ് നേതാക്കള്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ നിലപാട് കാര്യമാക്കുന്നില്ലെന്നാണ് പ്രകാശ്‌രാജ് പറഞ്ഞത്. സിറ്റിംഗ് എംപി പിസി മോഹനാണ് ബെംഗളൂരു സെന്‍ട്രലിലെ ബിജെപി സ്ഥാനാര്‍ത്ഥി.