കൊച്ചി:നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ശ്വാസതടസ്സവും നെഞ്ചുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ നാളെ വെന്റിലേറ്ററില്‍നിന്നും മാറ്റാനാകുമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളറ്റിനില്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ ഡബ്ബിംഗിനായി എത്തിയപ്പോഴാണ് ശ്രീനിവാസന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.