ദില്ലി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല.സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്.സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണിത്.ദിലീപിന്റ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതിയിലേക്കു മാറ്റി.
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമര്‍പ്പിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ജനുവരി 22 ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും നടിക്ക് സ്വതന്ത്രമായി മൊഴി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.