കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യത്തോട് കോടതിയില്‍ അനുകൂലനിലപാടയറിയിച്ച് സര്‍ക്കാരിന്റെ സത്യവാങ്മൂലം.വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കണമെന്നും വനിതാ ജഡ്ജി അഭികാമ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.കേസില്‍ പ്രതിയായ ദിലീപ് വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ വിചാരണ വേഗത്തിലാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.ഇരയുടെ സ്വകാര്യത മാനിച്ച് വിചാരണയ്ക്കായി വനിതാ ജഡ്ജി ആവശ്യമാണ്.ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയിട്ടും വീണ്ടും വീണ്ടും ഹര്‍ജികള്‍ നല്‍കി ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.