കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് തുടങ്ങും.എറണാകുളം സിബിഐ കോടതിയിലാണ് വിചാരണ.കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിയായ ദിലീപ് ഹാജരാകില്ലെന്നറിയുന്നു.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി നിര്‍ദേശം.കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒന്നിനു പിന്നാലെ ഒന്നായി ഹര്‍ജികള്‍ നല്‍കി വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.