ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് രേഖയാണോ, തൊണ്ടി മുതലാണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കുന്നതുവരെ വിചാരണ സ്‌റ്റേ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ജൂലൈയില്‍ പരിഗണിക്കും.
ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ദിലീപ് ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
കേസിന്റെ ഭാഗമായ രേഖ ആണെങ്കില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. തൊണ്ടി മുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.