കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ് ച സമയം വേണമെന്ന് ദിലീപ്.നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്നും ഇത് നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്.ഇതിന് മറുപടി നല്‍കാനാണ് ദിലീപ് സമയം ആവശ്യപ്പെട്ടത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.നേരത്തേ ഇമത ആവശ്യമുന്നയിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
കേസില്‍ ദിലീപിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ സാധിക്കില്ലെന്നും അപേക്ഷയില്‍ പറയുന്നു.ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.