കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കും.ഇതിനു മുന്നോടിയായി എറണാകുളം,തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക തയ്യാറാക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.നടിയുടെ അപേക്ഷ പരിഗണിച്ചാണ്് ഇപ്പോള്‍ കോടതി വനിതാ ജഡ്ജിയെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചെന്നും ഹൈക്കോടതി നരിക്ഷിച്ചു.സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാനുള്ള സംസ്ഥാനത്തെ കോടതികളുടെ സൗകര്യങ്ങള്‍ അതീവ ദയനീയമാണെന്നും കോടതി പറഞ്ഞു.പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളതെന്നും അതിനാല്‍ ഇരയ്ക്ക് നിര്‍ഭയമായി മൊഴി നല്കുവാന് പലപ്പോഴും കഴിയാറില്ലെന്നും കോടതി ചുണ്ടിക്കാട്ടി.മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മൊഴി നല്കാന് കോടതികളില്‍ പ്രത്യേക സംവിധാനമുണ്ടെന്നും ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി പറഞ്ഞു.