കൊച്ചി :കഴിയുന്നത് പോലെയൊക്കെ നടി പീഡിപ്പിക്കപ്പെട്ട കേസും നടപടിക്രമവും പ്രതികൾ നീട്ടിക്കൊണ്ടുപോയി, പരമാവധി വൈകിച്ചു. ഇപ്പൊ ലഭിക്കുന്ന വിവരമനുസരിച്ച് ദിലീപിനെതിരെ ഇന്ന് കുറ്റം ചുമത്തും.അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്ത ദൃശ്യങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു സുപ്രീം കോടതി വരെ നടൻ ദിലീപ് പോയി. തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ്, ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്ന് കോടതിയോടപേക്ഷിച്ചു നടിയും രംഗത്തെത്തി.ഇന്ത്യൻ തെളിവ് നിയമ പ്രകാരം തെളിവായി ഒരു കേസിൽ ചേർത്തിരിക്കുന്ന വിവരം ലഭിക്കാൻ പ്രതികൾക്ക് അവകാശമുണ്ട് .എന്നാൽ ഈ കേസിന്റെ സാങ്കേതികത്വം പരിഗണിച്ച കോടതി ദിലീപിന്റെ ആവശ്യം നിരാകരിച്ചു .എന്നാൽ നടനും പ്രത്യേക സാങ്കേതിക വിദഗ്ധനും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണാനും അവ പരിശോധിക്കാനുമുള്ള അനുമതി കോടതി നൽകി . നടി പീഡിപ്പിക്കപ്പെട്ട കേസ് നടപടികളെല്ലാം വൈകിപ്പിക്കാൻ ഇതൊക്കെക്കൊണ്ട് പ്രതികൾക്ക് കഴിഞ്ഞു .
സുപ്രീം കോടതിയുടെ അനുമതിയോടെ നടൻ ദിലീപും മറ്റുപ്രതികളും വിചാരണക്കോടതി ജഡ്ജി ,സ്പെഷ്യൽ പ്രോസിക്യൂട്ടർ ,സൈബർ ഫോറൻസിക് ഉദ്യോഗസ്ഥർ ,പ്രതിഭാഗം അഭിഭാഷകർ എന്നിവർ അടച്ചിട്ട മുറിയിലാണ് ദൃശ്യങ്ങൾ പരിശോധിച്ചത് .നടൻ ദിലീപ് മറ്റു പ്രതികൾക്ക് നൽകിയ കൊട്ടേഷൻ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ് .