കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശയപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.
നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങളായിട്ടും വിചാരണ നടപടികള്‍ തുടങ്ങാത്തതില്‍ പല കോണുകളില്‍നിന്നും വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.വിചാരണ തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയത്.വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് നിരന്തരം ഹര്‍ജികളുമായി കോടതിയെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആരോപിച്ചിരുന്നു.
സിബിഐ അന്വേഷണം വേണം,കേസിലെ എല്ലാരേഖകളും വേണം തുടങ്ങി നിരവധി ഹര്‍ജികള്‍ ദിലീപ് കോടതിയില്‍ നല്‍കിയിരുന്നു.