ബംഗളൂരു:മികച്ച ഭരണം കാഴ്ചവെച്ച് രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തി കേരളം.പബ്ലിക് അഫയേഴ്സ് സെന്റര്‍ (പിഎസി) പുറത്തു വിട്ട പട്ടികയിലാണ് കേരളം ഒന്നാംസ്ഥാനത്തുള്ളത്.തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തിന് ഈ അംഗീകാരം കിട്ടുന്നത്.ശിശു സൗഹൃദത്തിലും കേരളം തന്നെയാണ് മുന്നിലുള്ളത്.
അയല്‍സംസ്ഥാനമായ തമിഴ്‌നാടിനാണ് രണ്ടാംസ്ഥാനം.തെലങ്കാന മൂന്നാമതും കര്‍ണാടക നാലാം സ്ഥാനത്തുമെത്തി.മധ്യപ്രദേശ്,ഝാര്‍ഖണ്ഡ്,ബീഹാര്‍ സംസ്ഥാനങ്ങളാണ് ഭരണനിര്‍വഹണത്തില്‍ ഏറ്റവും പുറകില്‍.സാമൂഹിക സുരക്ഷ, നിയമവാഴ്ച,അടിസ്ഥാന സൗകര്യങ്ങള്‍,ക്രമസമാധാനം,വനിതാ ശിശുസുരക്ഷ എന്നീ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പട്ടികയില്‍ സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് നല്‍കിയിട്ടുളളത്.
1994 ല്‍ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ സാമുവല്‍ പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പിഎസി 2016 മുതലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.