ന്യൂഡല്‍ഹി: പിഎം നരേന്ദ്രമോദി’യുടെ റിലീസ് തടഞ്ഞതിനു പിന്നാലെ ബിജെപിക്കു തിരിച്ചടിയായി നമോ ടിവി ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തി.തെരഞ്ഞെടുപ്പ് കാലത്ത് ‘നമോ ടി.വി’ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ പോള്‍ പാനല്‍ വ്യക്തമാക്കിയത്.ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നു ചൂണ്ടിക്കാണിച്ചാണ് നടപടി.സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന് ഉപകരിക്കുന്ന പ്രത്യക്ഷമോ, പരോക്ഷമോ ആയ ഒന്നും അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്ന നാളെ റിലീസ് ചെയ്യാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപ്പെട്ട് പിഎം നരേന്ദ്രമാദിയുടെ റിലീസ് തടഞ്ഞത്.
നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ചതാണ് ‘നമോ ടിവി’.മോഡിയുടെ എല്ലാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളും തത്സമയം നമോ ടിവിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു.എന്നാല്‍ ചാനല്‍ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും വാര്‍ത്താവിതരണ നിയമങ്ങള്‍ പാലിക്കാതെയും വേണ്ടത്ര സുരക്ഷയില്ലാതെയുമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷപാര്‍ട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്.