കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പരാതിയിന്മേലാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഇനി വൈകില്ല എന്ന പ്രതികരണം ഇപ്പോൾ നടത്തിയിരിക്കുന്നത് .സംസ്ഥാനങ്ങൾക്കവകാശപ്പെട്ട ജി എസ ടി വിഹിതമായി കേന്ദ്രം നൽകാനുള്ള തുകയെക്കുറിച്ചാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത് .മൂവായിരത്തിലേറെ കോടി രൂപയാണ് ജി എസ്ടി നഷ്ടപരിഹാരത്തുകയായി കേരളത്തിന് ലഭിക്കാനുള്ളത് .കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ വിളിച്ചു ചേർത്ത സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിലും ഈ വിഷയം ഉയർന്നിരുന്നു .സംസ്ഥാനത്തിന്റെ വിഹിതം നൽകാത്തതിനാൽ സുപ്രീം കോടതിയെ സമീപിക്കും എന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു .എന്നാൽ ജി എസ ടി കൗൺസിൽ സംസ്ഥാനത്തിനയച്ച കത്തിൽ നഷ്ടപരിഹാരത്തുക വൈകും എന്നാണു കാണിച്ചിരിക്കുന്നത് .അതിനിടെയാണ് കേന്ദ്ര  മന്ത്രിയുടെ ആശ്വാസവാക്ക്.