മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ നാസീം. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്നെങ്കിലും മലയാളികള്‍ ഇന്നും നസ്രിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. എന്നാല്‍ നസ്രിയ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത എത്തുകയാണ്. നസ്രിയ അഭിയിച്ച രംഗങ്ങള്‍ ഡബ്ബ്സ്മാഷിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വര്‍ഷ ബോലമ്മ മലയാള സിനിമയിലേക്ക് എത്തുകയാണ്. ഇതോടെ രൂപം കൊണ്ട് നസ്രിയെ പോലെ ഇരിക്കുന്ന മറ്റൊരു നായികയെ കൂടി കിട്ടിയിരിക്കുകയാണ് മലയാളികള്‍ക്ക്.
രണ്ട് മലയാള സിനിമകളിലാണ് വര്‍ഷ അഭിനയിക്കുന്നത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന് ശ്രാവണാണ് ചിത്രത്തിലെ നായികന്. മന്ദാരം എന്ന് ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായും വര്ഷയെത്തും. തമിഴില്‍ മൂന്ന് ചിത്രത്തിലും വര്‍ഷ അഭിനയിച്ചിട്ടുണ്ട്. സതുരന്‍ ആണ് ആദ്യ ചിത്രം. വെട്രിവേല്‍, യാനും തെയവന്‍ എന്നീ ചിത്രങ്ങളിലും വര്‍ഷ അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ നസ്റിയായി തന്നെ തെറ്റിദ്ധരിയ്ക്കുമ്പോള്‍ തിരുത്താന്‍ പോവാറില്ല എന്ന് വര്‍ഷ പറയുന്നു. നസ്രിയയാണോ എന്നുള്ള ആരാധകരുടെ ചോദ്യം ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു എന്നും വര്‍ഷ പറയുന്നു.