വിവാഹത്തിനും നീണ്ട ഇടവേളയ്ക്കും ശേഷം മലയാളികളുടെ പ്രിയതാരം വീണ്ടും അഞ്ജലി മേനോന് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകവൃത്തം. പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പുറത്തെത്തിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയില്‍ നിന്നു നസ്രിയയും പൃഥ്വിയും ഒരുതട്ടുകടയ്ക്ക് സമീപമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ലൊക്കേഷനില്‍ നിന്ന് ചോര്‍ന്ന ചിത്രമാങ്ങളാണിതെന്നാണ് പറയപ്പെടുന്നത്.
തട്ടുകടയ്ക്ക് സമീപം പൃഥ്വിരാജ് നടക്കുമ്പോള്‍ ഒരു പഴയ മോഡല്‍ മിനിവാനിന്റെ ജനലിലൂടെ തല പുറത്തിട്ടിരിക്കുകയാണ് നസ്രിയ. വിവാഹത്തിന് മുന്‍പ് അവസാനമായി നസ്രിയ ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രവും അഞ്ജലി നായരുമൊത്തായിരുന്നു.
