കൊല്‍ക്കത്ത: നാലാംഘട്ട വോട്ടെടുപ്പിലും പശ്ചിമബംഗാളില്‍ പരക്കെ അക്രമം.അന്‍സോളില്‍ ബിജെപിയും തുണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം തൃണമൂലുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.ബിജെപി എംപിയും സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
അസന്‍സോളില്‍ ബൂത്ത് പിടിത്തം നടക്കുന്നുവെന്നറിഞ്ഞ് എത്തിയതായിരുന്നു ബാബുല്‍ സുപ്രിയോ. ബിജെപിയുടെ പോളിങ് ഏജന്റുമാരെ ബൂത്തുകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് സുപ്രീയോ ആരോപിച്ചു.കോണ്‍ഗ്രസും ഇതേ ആരോപണം ഉന്നയിച്ചു.
വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ കേന്ദ്രസേന ആവശ്യമാണെന്ന് പശ്ചിമബംഗാളിലെ ജനത മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ടെന്നും മമതാ ബാനര്‍ജിക്ക് ജനാധിപത്യത്തെ പേടിയാണെന്നും ബബുല്‍ സുപ്രിയോ പറഞ്ഞു.