കൊച്ചി:പാലാരിവട്ടത്ത് നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു.കൊട്ടാരക്കര സ്വദേശി ഉദയ(30) യാണ് ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്.കുടുംബവുമായി അകന്ന് ഇവര്‍ ഏതാനും മാസമായി പാലാരിവട്ടത്ത് ഒരു ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു.
രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പരിശോധിച്ചപ്പോഴാണ് അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടത്.തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.