രാഷ്ട്രീയത്തിനൊപ്പം തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി സുരേഷ്ഗോപി.നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ‘തമിഴരശന്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടന്റെ തിരിച്ചുവരവ്.ബാബു യോഗേശ്വര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക.എസ് എന്‍ എസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര് ഡി രാജശേഖറും
എഡിറ്റിംഗ് ഭുവന് ശ്രീനിവാസനും നിര്‍വഹിക്കുന്നു. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.എം മോഹനന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹണീ റോസായിരുന്നു നായിക. എന്നാല്‍ ചിത്രം വലിയ ചലനമുണ്ടാക്കാതെ പോവുകയായിരുന്നു.