തിരുവനന്തപുരം:നാടിനെയൊന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘നിപ്പ’യെന്ന മഹാമാരി പ്രമേയമാക്കി ആഷിക് അബുവിന്റെ പുതിയ ചിത്രം.വൈറസ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങും.ഫേസ്ബുക് പേജിലൂടെയാണ് ആഷിക് അബു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ചിത്രത്തില്‍ നിപ്പ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗബാധയേറ്റ് മരിച്ച ലിനി എന്ന നേഴ്സിന്റെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്.ആരോഗ്യമന്ത്രിയായി രേവതിയും വേഷമിടും.
ആഷിക് അബു,ടോവിനോ തോമസ്,കാളിദാസ് ജയറാം,ദിലീഷ് പോത്തന്,സൗബിന് ഷാഹിര്‍,ചെമ്പന്‍ വിനോദ്,പാര്‍വ്വതി,രമ്യാ നമ്പീശന് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
‘ഒരുപാട് കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്.രോഗികള്‍,ഡോക്ടര്‍മാര്‍,ആശുപത്രി ജീവനക്കാര്‍,പൊതുജനം അങ്ങിനെ പലരും.അവരുടെയൊക്കെ കഥയാണ് ഈ ചിത്രം.എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്’ആഷിക് അബു പറഞ്ഞു.