തിരുവനന്തപുരം:കേരളകോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി ഇരുവിഭാഗവും തയ്യാറാവുന്നതായി സൂചന.നേതൃസ്ഥാനങ്ങള്‍ പങ്കിടുന്നതിലാണ് ചര്‍ച്ച നടക്കുക.പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം പിജെ ജോസഫിന് നല്‍കിയിട്ട് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗത്തിന് വേണമെന്നതാണ് മാണി വിഭാഗത്തിന്റെ ഒത്തു തീര്‍പ്പ് ഫോര്‍മുല.
നിയമസഭാ കക്ഷി നേതാവിനെ കണ്ടെത്താന്‍ സാവകാശം വേണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് മുന്നില്‍ വച്ചു.
പാര്‍ലമെന്ററി നേതൃസ്ഥാനം പിജെ ജോസഫിന് നല്‍കാമെന്ന മാണി വിഭാഗത്തിന്റെ നിര്‍ദ്ദേശത്തോട് അനുകൂലിക്കുന്നുണ്ടെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തിന് സീനിയോരിറ്റിയാകണം മാനദണ്ഡമാകേണ്ടതെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. പിജെ ജോസഫിന്റെയും സിഎഫ് തോമസിന്റെയും സീനിയോറിറ്റി അംഗീകരിക്കുന്ന തീരുമാനമുണ്ടാകണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.