കോട്ടയം: ചിട്ടി തട്ടിപ്പ് നടത്തി ജ്വല്ലറി ഉടമ മുങ്ങിയതായി പരാതി. കോട്ടയത്തെ കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമയാണ് ചിട്ടി നടത്തി നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച ശേഷം മുങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കി.
കുറച്ചു ദിവസങ്ങളായി ജ്വല്ലറിയുടെ ഷോറൂമുകള്‍ തുറക്കുന്നില്ലായിരുന്നു. തുടര്‍ന്ന് ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാര്‍ത്ത വന്നതോടെ നിക്ഷേപകര്‍ ഷോറൂമിനു മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇവരില്‍ നിന്ന് പരാതി എഴുതി വാങ്ങിക്കുകയും ചെയ്തു.
നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചിട്ടിസ്ഥാപന ഉടമ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയശേഷം മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.