കൊച്ചി: തന്നെ ആരും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചിട്ടില്ലെന്നും ഭര്‍ത്താവ് ഷെഫീന്‍ ജഹാനൊപ്പം പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹാദിയ. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനായി ഡല്‍ഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് ഹാദിയയുടെ പ്രതികരണം.
പില്‍ഗ്രീല്‍ പൊലീസ് ഫോഴ്‌സിന്റെ കനത്ത സുരക്ഷയില്‍ വൈകിട്ട 3.35ഓടെയാണ് ഹാദിയയും കുടുംബാംഗങ്ങളും നെടുമ്പാശേരിയില്‍ എത്തിയത്. ഹാദിയ മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് വിലക്കിയെങ്കിലും എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
താനൊരു മുസ്ലിമാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയിലാണ് ഹാദിയയെ വിമാനത്താവളത്തിലെത്തിച്ചത്. പറയുകയായിരുന്നു.വൈകിട്ട് ആറുമണിയോടെ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഹാദിയ യാത്ര കിരിക്കും. സുരക്ഷ കണക്കിലെടുത്ത് ഹാദിയായോടൊപ്പം ഒരു സി.ഐ ഉള്‍പ്പെടുന്ന അഞ്ചംഗ പൊലീസ് സംഘം ഇവര്‍ക്കൊപ്പം വിമാനത്തില്‍ ഉണ്ടാകും. രാത്രി 10.30ഓടെ ജല്‍ഹിയിലെത്തുന്ന ഹാദിയയ്ക്ക് താമസം ഏര്‍പ്പെടുത്തിയിരിക്കുന്നത് കേരള ഹൗസിലാണ്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഹാദിയയ്ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 27നാണ് സുപ്രീംകോടതിയില്‍ ഹാദിയയെ ഹാജരാക്കേണ്ടത്.