ദില്ലി:ഭാരത രത്ന സ്വീകരിക്കില്ലെന്ന് നിലപാട് മാറ്റി ഭൂപന്‍ ഹസാരികയുടെ കുടുംബം.തന്റെ പിതാവിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി സ്വപ്നതുല്യമായ ഈ പരമോന്നത ബഹുമതി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭൂപന്‍ ഹസാരികയുടെ മകന് തേജ് ഹസാരിക പറഞ്ഞു.
അസം പൗരത്വ ബില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഭാരതരത്ന സ്വീകരിക്കില്ലെന്ന് ഭൂപന്‍ ഹസാരികയുടെ കുടുംബം പ്രഖ്യാപിച്ചത്. ഇത് വലിയ വിവാദമായിരുന്നു.എന്നാല്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നാണ് തേജ് ഹസാരികയുടെ വിശദീകരണം.