ന്യൂഡല്‍ഹി:നൂറ് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.ഹര്‍ജിക്കാര്‍ ശല്യമാകുന്നുവെന്നും ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും കോടതി പറഞ്ഞു.
അമ്പത് ശതമാനം വിവിപാറ്റ് എണ്ണണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും അത് തള്ളുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റിലെ രസീതുകള്‍ എണ്ണാമെന്ന് കോടതി ഉത്തരവിട്ടു.പുന:പരിശോധന ഹര്‍ജി നല്‍കിയെങ്കിലും അത് കോടതി തള്ളി.