പീരുമേട്:നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ മരണത്തിലേക്കു നയിച്ച സാമ്പത്തികത്തട്ടിപ്പില്‍ തനിക്ക പങ്കില്ലെന്ന് കേസിലെ മൂന്നാം പ്രതിയും ഹരിത ഫിനാന്‍സിയേഴ്സ് മാനേജരുമായ മഞ്ജു.ഇടപാടുകള്‍ മുഴുവന്‍ നടത്തിയിരുന്നത് രാജ്കുമാറാണെന്നും ചിട്ടി തട്ടിപ്പില്‍ തനിക്കു പങ്കില്ലെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.കസ്റ്റഡിയില്‍ തന്നെ വനിതാ പോലീസ് മര്‍ദിച്ചു.പ്രതിയായ ശാലിനിയെയും മര്‍ദിച്ചു.പ്രതി രാജ് കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിട്ടില്ലെന്നും മഞ്ജു പറഞ്ഞു.
4 കോടി 63 ലക്ഷം രൂപ ബാങ്ക് നിക്ഷേപം ഉണ്ടെന്നാണ് രാജ് കുമാര്‍ പറഞ്ഞത്.സ്ഥാപന ഉടമയെന്ന് രാജ് കുമാര്‍ പറഞ്ഞ നാസറിനെ അറിയില്ല.കുമളിയില്‍വെച്ച് പണം കൈമാറിയത് നാസറിനാണ്.ദിവസം 25,000 മുതല്‍ 30,000 രൂപ വരെയാണ് ഇയാള്‍ കൊണ്ടു പോയത്.ഒരു ദിവസം 95,000 രൂപയും കൊണ്ടു പോയി.20 ലക്ഷത്തോളം രൂപ മാത്രമാണ് പിരിച്ചെടുത്തത്.ആളുകളുടെ പണം സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നില്ലെന്നും മഞ്ജു പറഞ്ഞു.