ഇടുക്കി:പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ യാമരിച്ച രാജ്കുമാറിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ ബാധിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ അതിലേക്ക് നയിച്ചത് മര്‍ദ്ദനമേറ്റുണ്ടായ ആന്തരിക മുറിവുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് മൂലം മുറിവുകള്‍ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചത്.രാജ്കുമാറിന്റെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്.തൊലി അടര്‍ന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തികത്തട്ടിപ്പ് കേസില്‍ ജൂണ്‍ 12-നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. 21 ന് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍
എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ തട്ടിപ്പിനിരയായ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസിനു കൈമാറുകയായിരുന്നെന്നും ആ സമയത്ത് പ്രതിക്ക് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.